ഓര്‍മപ്പുസ്തകം
Wednesday, May 21, 2008
ഇലന്തിവടയുടെ തിരുശേഷിപ്പുകള്‍
കഴിഞ്ഞ ദിവസം ഞാന്‍ എന്‍റെ ഒരു പഴയ ടീച്ചറെ ഫോണില്‍ വിളിച്ചിരുന്നു. ഞാന്‍ പഠിച്ച എല്‍ പി സ്കൂളിലെ എന്‍റെ ഏറ്റവും പ്രിയപ്പെട്ട ചന്ദ്രിക ടീച്ചര്‍. അന്ന് ഞാന്‍ മഹാ തരികിട ആയിരുന്നു കേട്ടോ. ഇന്നും വല്യ വ്യത്യാസമൊന്നുമില്ല :-) ഇന്‍റര്‍വെല്‍ സമയത്തു പുറത്തിറങ്ങരുതെന്നായിരുന്നു സ്കൂളിലെ (അലിഖിത?) നിയമം. പക്ഷെ എനിക്ക് പുറത്തിറങ്ങാതിരിക്കാന്‍ പറ്റില്ലലോ.... സ്കൂള്‍ മതിലിനോട് ചേര്‍ന്നുള്ള ചെറിയ പെട്ടിക്കടയില്‍ നിന്നു എലാന്തി വട വാങ്ങി കഴിക്കുക എന്‍റെ ഒരു അത്യാവശൃമായിരുന്നു ഒരിടക്ക്. അങ്ങിനെ പതിവു പോലെ അന്നും ഞാന്‍ പുറത്തു ചാടി. കയ്യ് നിറയെ ഇലന്തി വട മാലയുമായി ഞാന്‍ സ്കൂളിന്‍റെ പുറകിലെ ഗേറ്റ് കടന്നു വന്നു ചാടിയത് ഈ ചന്ദ്രിക ടീച്ചറിന്‍റെയും ഹെഡ് മിസ്ട്രെസ് ചന്ദ്രിക മാഡത്തിന്‍റെയും മുന്‍പിലേക്കായിരുന്നു... തിരിഞ്ഞോടാന്‍ കാലുകള്‍ നിലത്തുറച്ചില്ല. ഓടിയിട്ടും കാര്യമില്ലലോ...ഇനിയും ഇവിടേക്ക് തന്നെ വരണ്ടേ. ഹൊ! ഐസ് ആവുക എന്ന് വച്ചാല്‍ അതാണ് സുഹൃത്തുക്കളെ... അതാണ്. കണക്കിന് കിട്ടി വഴക്ക്..കൂടാതെ അടുത്ത ദിവസം പാരെന്റ്സിനെ കൂട്ടി വരാനുള്ള ഓര്‍ഡറും. എനിക്ക് തോന്നുന്നു അന്നായിരുന്നു ആദ്യമായി എന്‍റെ അമ്മ ഒരു പ്രശ്നത്തില്‍ വഴക്കു കേള്‍ക്കാന്‍ സ്കൂളിലേക്ക് വരുന്നതു. പിന്നീടു കോളേജിലും മറ്റുമായി പാവം എന്‍റെ അമ്മ എനിക്ക് ഒരുപാടു ജാമ്യം നിന്നിട്ടുണ്ട്... ആ കഥകള്‍ പുറകെ പറയാം. ടീച്ചര്‍ ഓര്‍ക്കുന്നുണ്ടോ എന്തോ എന്നെ ശരിക്കും...ഏതായാലും ടീച്ചര്‍ക്ക് ആളെ ഏകദേശം പിടി കിട്ടിയിട്ടുണ്ട്. ഇനി പാലക്കാട് പോകുമ്പോള്‍ വീട്ടില്‍ പോയി ടീച്ചറെ ഒന്നു കാണണം.
Thursday, May 15, 2008
മഴനൃത്തം
മഴ തന്നെ മഴ
Tuesday, May 13, 2008
കഞ്ചിക്കോടുള്ള ഞങ്ങളുടെ വീട് ശരിക്കും ഒരു ഫാം ഹൗസ് എന്ന വിശേഷണത്തിന് അര്‍ഹമാണ്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെല്‍വയലുകളും അവയ്ക്ക് നടുവില്‍ ഒരു തെങ്ങിന്‍തോപ്പും അതിന് നടുവിലായി ഒരു വലിയ പഴയ വീടും. നയനമനോഹരമാണ് ഞങ്ങളുടെ നാട്. നഗരത്തിന്‍റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞു തികച്ചും ഗ്രാമാന്തരീക്ഷത്തിലുള്ള ഒരു പ്രദേശം. സഹ്യസ്സാനു അതിരിടുന്ന പച്ചനിറമുള്ള ഒരു പരവതാനി പോലെ തോന്നും അത്. ഇടയ്ക്കിടെയുള്ള പാറക്കെട്ടുകളും കുളങ്ങളും പിന്നെ ഒരുപാടു കൃഷിയിടങ്ങളും.... ഇതാണ് എന്‍റെ നാട്. വലിയ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം പലരും കണ്ടിട്ടുള്ള വിവിധ തരത്തിലുള്ള കള്ളിച്ചെടികള്‍ ആ പാറക്കെട്ടുകളില്‍ സുലഭമായി കാണാം. ഇടക്കിടെ കുറെ ഇലന്തി മരങ്ങളും മറ്റു കാട്ടു പഴച്ചെടികളും. പിന്നെ മഴക്കാലമായാല്‍ മാത്രം നിറഞ്ഞൊഴുകുന്ന മലവെള്ള വാഹിനികളായ തോടുകളും.ഇതെല്ലാം വായിച്ചു ഹാ എത്ര മനോഹരം, ഇവിടേക്ക് താമസം മാറ്റിയാലോ എന്ന് ആലോചിക്കാന്‍ വരട്ടെ... ഇവിടെ എത്തിച്ചേരാനുള്ള പ്രയത്നം അതികഠിനമാണ്.
ലോകമെല്ലാം റോഡുകളെ കൊണ്ട് നിറഞ്ഞപ്പോളും ഞങ്ങളുടെ നാട്ടില്‍ ഇപ്പോളും ടാര്‍ റോഡില്ല. ഏകദേശം ഒരു നാല് കൊല്ലം മുമ്പ് വരെ വീതികൂടിയ ഒരു നടവഴിയായിരുന്നു ഞങ്ങളുടെ പ്രധാന പാത.ഇപ്പോളത് മെറ്റല്‍ ചെയ്തു നിരപ്പാക്കിയിട്ടുണ്ട്. കാലവണ്ടിയായിരുന്നു ഞങ്ങളുടെ നാടിന്‍റെ ഔദ്യോകിക വാഹനം. വല്ലപ്പോഴും ഒച്ചയുണ്ടാക്കി കടന്നു പോകുന്ന ട്രക്ടറുകള്‍, ചുരുക്കം ഇരു ചക്രവാഹനങ്ങള്‍, പിന്നെ ആണ്ടിലൊരിക്കല്‍ വഴിതെറ്റിയ പോലെ വരുന്ന ചില ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പുകളും. ഇതു ഞങ്ങളുടെ നാടിന്‍റെ ഗതാഗതം. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലായിട്ടെന്താ കാര്യം...ഇന്നും ഇതിന് വലിയ വ്യത്യാസമൊന്നുമില്ല.
ഞങ്ങള്‍ക്കും ഒരു കാളവണ്ടി ഉണ്ടായിരുന്നു. രണ്ട് കാളകളെ പൂട്ടുന്ന ഒരു സവാരി വണ്ടി. പപ്പ നയിക്കുന്ന ആ രഥത്തിലേറി ബാല്യത്തില്‍ ചെയ്ത യാത്രകള്‍ ഇപ്പോഴും മനസില്‍ ഇന്നലത്തേതു പോലെ പച്ച പിടിച്ചു കിടക്കുന്നു. ആ നാട്ടിലെ സാധാരണ കാളവണ്ടികള്‍ക്കിടയില്‍ കുഷ്യന്‍ പിടിപ്പിച്ചു പെയിന്‍്റ് അടിച്ച ഞങ്ങളുടെ കാളവണ്ടിക്ക് ഒരു ബെന്‍സ് കാറിന്‍റെ പൊലിമയായിരുന്നു. ഞങ്ങള്‍ സ്ഥിരതാമസം ഇങ്ങോട് മാറ്റിയപ്പോഴേക്കും ആ കാളവണ്ടി മുറ്റത്തിന്‍റെ ഒരു കോണിലെ അനാഥപ്രേതമായി മാറിയിരുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പേ "ചിതല് പിടിപ്പിച്ചു കളയുന്നതെന്തിനു?" എന്ന ന്യായത്തില്‍ ആ കാളവണ്ടി പപ്പ ആര്‍ക്കോ വിറ്റു. വല്ലാത്ത ഒരു വിങ്ങലായിരുന്നു ഉള്ളില്‍ ആ വാര്‍ത്ത കേട്ടപ്പോള്‍... കാലം മാറിപ്പോയിരിക്കുന്നു... ഒരുപാടൊരുപാട്... പക്ഷെ ആ ചെറിയ സന്തോഷത്തിന്‍റെ ഓര്‍മകള്‍ക്ക് ഞാനുണ്ടാക്കി എന്ന് പറയുന്ന ഏതൊരു നേട്ടത്തേക്കാളും തിളക്കമുണ്ട്...ഇന്നും എന്‍റെ മനസില്‍.
ഈ നാട്ടില്‍ നിന്നാണ് ഞാനും അമ്മയും ദിവസവും ഞങ്ങളുടെ യാത്രയാരംഭിക്കുക.
(ഉറക്കം വരുന്നു.... ബാക്കി പിന്നീടെഴുതാം...)
Monday, May 12, 2008
യാത്രകളോടുള്ള പ്രണയം എന്നാണ് തുടങ്ങിയത് എന്നറിയില്ല... ഗ്രാമന്തരീക്ഷത്തിലുള്ള എന്‍റെ വീട്ടില്‍ നിന്നും നഗരത്തിലെ കോളേജിലേക്കുള്ള യാത്ര ആയിരുന്നിരിക്കണം ഞാന്‍ ആദ്യമായി ആസ്വദിച്ചു നടത്തിയ യാത്ര... എത്തുവാനുള്ള ലക്ഷൃത്തില്‍ ലഭിക്കുവാനുള്ള അനുഭവങ്ങളെ കുറിച്ചുള്ള പ്രതീക്ഷകള്‍ യാത്രയെ അനിര്‍വചനീയമായ അനുഭൂതിയാക്കി മാറ്റുമെന്നുള്ളത്തിനു അത് ഒരു നേര്‍സാക്ഷൃം.
പിന്നീട് മഹാനഗരത്തിലേക്ക്... ഇവിടെ വച്ചാണ് ഞാന്‍ യാത്രകളുടെ മനോഹാരിത തിരിച്ചറിയുന്നത്. യാത്രയില്‍ കൂടെ കൂടാന്‍ സമതാല്പര്യങ്ങളുള്ള കുറച്ചു കൂട്ടുകാര്‍ ഇവിടെ ഉണ്ടായിരുന്നു. അവര്‍ക്കൊപ്പം ഞാന്‍ ഇന്നും യാത്ര തുടരുന്നു.
Sunday, May 11, 2008
Yaathra
Yaathrakalodulla pranayam ennanu thudangiyathu ennariyilla... graamandhareekshathilulla ente veettil ninnum nagarathile collegilekkulla yaathra aayirunnirikkanam njaan aadyamaayi aaswdhichu nadathiya yaathra... Ethuvaanulla lakshyathil labhikkunna anubhavangale kurichulla pratheekshakal yaathraye anirvachaneeyamaaya anubhoothiyaakki maattumennullathinu athu oru nersaakshyam.
Pinneedu mahaanagarathilekku.... Ivide vachaanu njaan yaathrakalude manohaaritha thirichariyunnathu. Yaathrayil koode koodaan samathaalparyangalulla kurachu koottukaar ivide undaayirunnu. avarkkoppam njaan innum yaathra thudarunnu.