ഓര്‍മപ്പുസ്തകം

Sunday, April 19, 2009

രക്ഷാപ്രവര്‍ത്തനം നമ്മുടെ ഉത്തരവാദിത്വം...

കഴിഞ്ഞ ആഴ്ച മിക്കാവാറും ദിവസങ്ങള്‍ പാലക്കാട് തന്നെ ആയിരുന്നു... വിഷു, ഇലക്ഷന്‍, പിന്നെ എന്‍റെ വക ലീവ് വേറെ! വീട്ടുകാരോടും സുഹൃതതു്ക്കളോടുമൊത്ത് കുറച്ചു ദിവസം സുഖമായിട്ടങ്ങനെ പോയി.

കഴിഞ്ഞ പതിനാറിന് ലോക്സഭ തിരഞ്ഞെടുപ്പായിരുന്നു കേരളത്തില്‍... കാലത്ത് തന്നെ പോയി വോട്ട് ചെയ്തു. വൈകിട്ടു കൂട്ടുകാര്‍ വീട്ടിലേക്കു വരാമെന്ന് പറഞ്ഞിരുന്നു... അവര്‍ വരുന്ന വഴിയില്‍ ഒരു രക്ഷ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടെണ്ടി വന്നതിനാല്‍ അത് നടന്നില്ല...

ഒരു സ്ത്രീയും രണ്ടു കുട്ടികളും യാത്ര ചെയ്തിരുന്ന ഒരു ഓട്ടോറിക്ഷ ഒരു പിക്ക് അപ് വാനുമായി കൂട്ടിയിടിച്ചു... ഗുരുതരമായി പരുക്കേറ്റ ഓട്ടോ ഡ്രൈവറും, അപകടത്തിന്‍റെ ആഘാതത്തില്‍ ബോധം നഷ്ടപ്പെട്ട അമ്മയും അവരുടെ രണ്ടു മക്കളും ദേശീയപാതയില്‍ കിടക്കുന്നു. അവര്‍ക്ക് ചുറ്റും കൂടാനല്ലാതെ അവരെ എടുത്ത് ആശുപത്രിയിലെത്തിക്കാന് ആരുമില്ലായിരുന്നു. എന്‍റെ കൂട്ടുകാര്‍ അത് ചെയ്തു... അവരെ കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു.
നാല് മനുഷ്യജീവനുകള് പാതയോരത്ത് മരണത്തോട് മല്ലടിക്കുമ്പോളും വെറുതെ നോക്കി നില്‍ക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന കാര്യം എന്താണ്? ഒരുപക്ഷെ അവരെ എടുത്തു കൊണ്ടുപോയി ആസുപത്രിയിലാക്കാന്‍ ശ്രമിച്ചാല്‍ ഉണ്ടാകുന്ന വരും വരായ്കകളെ കുറിച്ചുള്ള ചിന്തയാവം... പക്ഷെ ഏതൊരു കഷ്ടപാടിനും ഒരു മനുഷ്യ ജീവനോളം വിലയില്ലെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു!
അപകടത്തില്‍ പെട്ട ആരെയെങ്ങിലും ആശുപത്രിയിലെത്തിച്ചാല് നിങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല എന്ന് മാന്യ വായനക്കാര്‍ അറിയുക. അപകടത്തില്‍ പെട്ട മനുഷ്യനെ ആരെന്കിലും ആശുപത്രിയില്‍ എത്തിച്ചു കഴിഞ്ഞാല്‍ പിന്നെയുള്ള എല്ലാ കാര്യങ്ങളും - അതായത് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുക, അഞാതനാണെന്കില്‍ പത്രത്തില്‍ പരസ്യം ചെയ്യുക, മേല്‍്വിലാസമോ ഫോണ്‍ നമ്പരോ ലഭിച്ചാല്‍ അതില്‍ വിളിച്ചറിയിക്കുക തുടങ്ങിയതെല്ലാം ആശുപത്രി അതികൃതരുടെ ഉത്തരവാദിത്തമാണ്. അവരതു നിങ്ങള്ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഏറ്റെടുക്കേണ്ട കാര്യം നിങള്‍ക്കില്ല... നിയമപ്രകാരവും, ധാര്‍മികമായും.
അത് കൊണ്ട് നിങ്ങളിലാരെങ്ങിലും ഒരു അപകടം കണ്ടാല്‍ ആ ഹതഭാഗ്യരെ ദയവായി വഴിയിലുപേക്ഷിക്കരുത്..... നിങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വം നിറവേറ്റു.... നാളെ ആ ഹതഭാഗ്യന്‍ ഒരുപക്ഷെ നിങ്ങള്‍ തന്നെ ആയേക്കാം..... അന്ന് നിങ്ങള്‍ക്കും മറ്റൊരാളുടെ സഹായം ആവശ്യം വരും.
posted by Traveller at 2:18 PM

0 Comments:

Post a Comment

<< Home