ഓര്‍മപ്പുസ്തകം

Saturday, October 11, 2008

ഗുജറാത്ത്, ഒറീസ്സ - ചില ചിന്തകള്.

ഭാരതം നാനാത്വങ്ങളുടെ നാടാണ്. പല കഷ്ണങ്ങളായി ചിതറിക്കിടന്നിരുന്ന നാട്ടുരാജ്യങ്ങളെ ഒരുമിച്ചു കൂട്ടി ഇന്ത്യയെന്ന മഹാരാജ്യമാക്കി മാറ്റിയത് ആദ്യം ബ്രിട്ടിഷുകാരും പിന്നെ അതിര്ത്തി ഗാന്ധിയും കൂട്ടരും. അങ്ങിനെയാവുമ്പോള് നാനാത്വം സ്വാഭാവികം. ഇത്രയും ചരിത്രം. സ്വാതന്ത്ര്യ സമര കാലത്തും അതിന് ശേഷവും നമ്മുടെ രാഷ്ട്രീയനേതൃത്വം "നാനാത്വത്തില് ഏകത്വം" എന്ന മന്ത്രമുയര്ത്തി നമ്മില് ഇന്ത്യയെന്ന ഒട്ടരാജ്യമായി നില്ക്കുവാനുള്ള ആവേശം നിറച്ചു... നാം അങ്ങിനെ നിലനില്ക്കുന്നു... ഇന്നയോളം.
ഈയടുത്ത നാളുകളില് നമുക്കു ചുറ്റും നടക്കുന്നത് വളരെ വ്യത്യസ്തമായൊരു കാര്യമാണ്. വ്യത്യസ്തതകള് നിലനില്കെ നാം ഒന്നായെന്കില്, ഒന്നായ നമ്മെ ജാതിയുടെയും മതത്തിന്റെയും പേരില് ചിദ്രിപ്പിക്കുവാനുള്ള ശ്രമമാണത്.

ഈ ശ്രമത്തിന്റെ പ്രകടമായ ഒന്നാം പര്വമാണ് കുറച്ചു വര്ഷങ്ങള്ക്കു മുന്പേ ഗുജറാത്തില് നാം കണ്ടത്. മുസ്ലിം മതവിശ്വാസികളെ തിരഞ്ഞു പിടിച്ചു പീഡിപ്പിച്ചു ഇല്ലായ്മ ചെയ്യുവാനാണ് അന്ന് നരേന്ദ്ര മോഡിയുടെ പിന്ബലത്തോടെ ഹിന്ദു വര്ഗീയവാധികള് ശ്രമിച്ചത്. ഗര്ഭിണികളെ വരെ ബലാത്സംഗം ചെയ്യുകയും അവരുടെ നിറവയര് വാളിനാല് പിളര്ന്നു ഗര്ഭസ്ഥ ശിശുവിനെ പുറത്തെടുത്ത് ചുടുകയും ചെയ്തവര് മനുഷ്യരൂപത്തിലുള്ള പിശാചുക്കളായിരുന്നു. മുസ്ലിംകള് അനിയന്ത്രിതമായി പെറ്റു പെരുകുന്നു എന്നതായിരുന്നു ഈ പ്രവര്ത്തികള്ക്ക് അവര് നല്കിയ ന്യായീകരണം. യുദ്ധം ജനപ്പെരുപ്പം നിയന്ത്രിക്കാനുള്ള പ്രകൃതിയുടെ മാര്ഗമാണെന്ന് പഠിപ്പിച്ച ഗുരുവിന്റെ ശിഷ്യരില് നിന്നു ഇതിലതികം എന്ത് പ്രതീക്ഷിക്കാന്? നിസ്സഹായരായി പീഡനം സഹിച്ചവര് ഇന്നും നീതി കാത്തു കഴിയുന്നു.... ബെസ്റ്റ് ബേക്കറി കേസിലെ വിധി അവര്ക്കു ആശ്വാസമല്ല, പ്രത്യാശയുടെ ഒരു ചെറു നാളം മാത്രമെ ആകുന്നുള്ളൂ.

ഹിന്ദു വര്ഗീയയവാദികള് മുസ്ലിംകളെ നേരെചെന്ന് വെട്ടിക്കൊല്ലുന്നത് കണ്ടു അവരിലെ ഒരു ചെറു വിഭാഗം മറുപടിയായി ഒളിയുദ്ധം തുടങ്ങി. മുംബൈയും, രാജസ്ഥാനും ബന്ഗലുരുവുമെല്ലാം ആ പകയുടെ തീപ്പൊള്ളലേറ്റു. ഭൂരിഭാഗം മുസ്ലിംകളും ഇത്തരം ഹീനകൃത്യങ്ങളെ അനുകൂലിക്കുന്നില്ലെങ്ങിലും ആ സമുദായം മുഴുവന് തീവ്രവാദികള് എന്ന് മുദ്രകുത്തപ്പെട്ടു . ഭൂരിപക്ഷം ഹിന്ദുക്കളും അക്രമങ്ങള്ക്കെതിരായിരുന്നു , അതിന്റെ തെളിവ് ആണല്ലോ തങ്ങളുടെ മുസ്ലിം സുഹൃത്തുക്കളെയും അയല്വാസികളെയും സ്വന്തം വീടുകളിലോളിപ്പിച്ചു പ്രാണരക്ഷ ചെയ്ത ഗുജറാത്തിലെ അനേകം ഹിന്ദു കുടുംബങ്ങള് .
മുസ്ലിം തീവ്രവാദികളെ ഭയന്നിട്ടാണോ അതോ എല്ലാ മത ന്യൂനപക്ഷങ്ങള്ക്കും തുല്യാവസരം നല്കണമെന്ന് കരുതിയാണോ – ഇപ്പോള് ഹിന്ദു മത തീവ്രവാദികള് തിരിഞ്ഞിരിക്കുന്നത് ക്രിസ്ത്യാനികള്ക്ക് നേരെയാണ് . അത് ഒരിസ്സയില് തുടങ്ങി കര്ണാടക വഴി കേരളത്തിലെത്തി നില്ക്കുന്നു.
ഒരിസ്സയിലെ ക്രിസ്ത്യാനികളെ പീഡിപ്പിച്ചു കൊല്ലുവാനും അവരുടെ വീടുകളും പള്ളികളും ചുട്ടു ചാരമാക്കുവാനും ഹിന്ദു തീവ്രവാദികള്ക്ക് കിട്ടിയ കാരണമായിരുന്നു സ്വാമിജിയുടെ കുലപാതകം. സ്വാമിജിയെ കൊന്നത് തങ്ങളാണെന്ന് മാവോയിസ്റ്റുകള് പരസ്യമായി പറഞ്ഞെങ്കിലും കാപാലികരതു ക്രിസ്ത്യാനികളെ കൊല്ലുവാനുള്ള അവസരമായാണ് കണ്ടത്.

എന്താണ് ക്രിസ്ത്യാനികള് ചെയ്ത കുറ്റം? കൂരയും കിടപ്പാടവുമില്ലാത്ത ദരിദ്ര നാരായണന്മാര്ക്ക് ഭക്ഷണവും തലയ്ക്കു മുകളിലൊരു കൂരയും നല്കിയതോ? അവരെ തൊഴിലഭ്യസിപ്പിച്ചതൊ? അതോ അവരുടെ മക്കള്ക്ക് വിദ്യാഭ്യാസം നല്കിയതോ? സമൂഹം വെറുത്തു മാറ്റിനിര്ത്തിയ കുഷ്ടരോഗികള്ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു അവര്ക്കു ചികിത്സയും സാന്ത്വനവും നല്കിയതോ? ചിലരെ സംബന്ധിച്ചിടത്തോളം ഇതെല്ലാം ഗുരുതരമായ തെറ്റുകളാണ്. ബ്രാഹ്മണൃം ആരാധിക്കപ്പെടുന്ന ചാതുര്വര്ണ്യ വ്യവസ്ഥിതി തിരികെ കൊണ്ടുവന്നു ഈ രാജ്യത്തെ ദളിതരുടെ വിയര്പ്പു മണക്കുന്ന അപ്പം കഴിച്ചു സുഖിക്കാനാഗ്രതിക്കുന്നവരാനവര്. ദളിതനു വിദ്യാഭ്യാസം ലഭിച്ചാല് അവനെ ചൂഷണം ചെയ്യുവാന് കഴിയുകയില്ല. അവന്റെ മക്കള് ഉദ്യോഗസ്ഥരായാല് പാടത്ത് ചെളിയില് പനിയെടുക്കുവാന് തമ്പുരാക്കന്മാര്ക്ക് ആളെ കിട്ടുകയില്ല. ഇങ്ങനെ പോയാല് ഒരുകാലത്ത് തങ്ങളുടെ പൂര്വികര് ചവിട്ടിമെതിച്ച വര്ഗം തങ്ങള്ക്കൊപ്പം തുല്യതയോടെ നില്ക്കുന്ന ദിനം അതി വിദൂരമല്ലെന്ന സത്യം ചാതുര്വര്ണൃത്തിന്്റെ ഗുണഭോക്താക്കളെ ഭീതിയിലാഴ്ത്തുന്നു. അതിന്ടെ പരിണിതിയാണ് ഒരിസ്സയില് നാം കണ്ടത്.

ക്രിസ്ത്യാനികള് നിര്ബന്ധിത മതപരിവര്ത്തനം ചെയ്യുന്നു എന്നാണു ആരോപണം. മതമെന്നാല് അഭിപ്രായം എന്നാണു അര്ത്ഥം. ദൈവത്തെ സംബന്ധിച്ചു ഓരോ മനുഷ്യനും ഒരു അഭിപ്രായം വച്ചു പുലര്ത്തുന്നുണ്ട്. അതെങ്ങനെയാണ് നിര്ബന്ധിച്ചു മാറ്റാനാവുക? പേരു മാറ്റിയത് കൊണ്ടോ, പള്ളിയില് പോയത് കൊണ്ടോ ആരും ക്രിസ്ത്യാനിയാവുമെന്നു ബൈബിള് പഠിപ്പിക്കുന്നില്ല. പേരു മാറ്റിയും, ആരാധനാലയം മാറ്റിയും ഉള്ള മതപരിവര്ത്തനം ഇന്ത്യയില് സംഘടിതമായി നടക്കുന്നുണ്ടെന്കില് അത് ചെയ്യുന്നത് ക്രിസ്ത്യാനികളല്ല മറിച്ച് ബുദ്ധമതക്കാരും ഹിന്ദു വര്ഗ്ഗീയവാദികളുമാണ്. ഹിന്ദുത്വം സ്വീകരിച്ചു എന്ന് രേഘാമൂലം പ്രഖ്യാപിക്കാതെ തന്റെ സ്വന്തം ഗ്രാമത്തില് പ്രവേശിക്കാന് പോലും ക്രിസ്ത്യാനികള്ക്ക് ഒരിസ്സയിലെ മതമൌലികവാദികള് ഇപ്പോള് അനുവാദം നല്കുന്നില്ല. ഇതല്ലേ നിര്ബന്ധിത മതപരിവര്ത്തനം?

ഏത് മതത്തില് വിശ്വസിക്കാനും താന് വിശ്വസിക്കുന്നതു പ്രചരിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന് ഭരണഘടന എല്ലാ പൌരന്മാര്ക്കും നല്കിയിട്ടുണ്ട്. ഈ സ്വാതന്ത്ര്യത്തിനു അകത്തു നിന്നുകൊണ്ടു ഹിന്ദു കുടുംബത്തില് ജനിച്ചൊരാള് ക്രിസ്തുമതം സ്വീകരിച്ചാല് അതിനെ എങ്ങിനെയാണ് എതിര്ക്കുവാനാവുക? മാതാ അമൃതാനന്ദ മയിയുടെ അടുത്തും മറ്റുമായി അനേകം ക്രിസ്ത്യാനികള് ഹിന്ദുമതം സ്വീകരിക്കുമ്പോള് ക്രിസ്ത്യാനികള് കാണിക്കുന്ന സഹിഷ്ണുത ഹിന്ദുത്വ തീവ്രവാധികള്ക്ക് മാത്രികയാക്കാവുന്നതാണ്. തന്റെ ഭര്ത്താവിനെയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും ജീവനോടെ ചുട്ടുകൊന്നവരോട് തനിക്ക് ദേഷ്യവും പകയുമില്ലന്നും അവരെയും താന് സ്നേഹിക്കുന്നുവെന്നും പറയുകയും തന്റെ ഭര്ത്താവ് തുടങ്ങി വച്ച സ്നേഹ ശ്രുശ്രൂഷ മുന്നോട്ടു കൊണ്ടു പോവുകയും ചെയ്യുന്ന ഗ്ലാഡിസ് സ്ടയിന്സിന്റെ മാതൃക ക്രിസ്ത്യാനികളും പിന്പറ്റെണ്ടിയിരിക്കുന്നു.
posted by Traveller at 11:28 PM

3 Comments:

മനസ്സിലും മസ്തിഷ്കത്തിലും വിദ്വേഷവും, അതിന് ശക്തി പകരുവാന്‍ പ്രത്യ ശാസ്ത്രങ്ങളുടെ അകമ്പടിയും കൂടെയാകുമ്പോള്‍ , ചില വര്‍ഗ്ഗീയ പേക്കൊലങ്ങള്‍ കാണിച്ചു കൂട്ടുന്ന അക്രമങ്ങള്‍ ന്യായീകരിക്കാന്‍ സാധിക്കുകയില്ല. സനാതന ഭാരതത്തിന്റെ പുനര്‍നിര്‍മാണമാണ് ഇവര്‍ ഇത്തരം ഹിംസയിലൂടെ ലക്ഷയമിടുന്നത് എന്ന് കൂടി മനസ്സിലാക്കുമ്പോള്‍ ഇവരോട് സഹതാപമാണ് തോന്നുക. ഇവരേ പരസ്യമായി ഒറ്റപ്പെടുത്തേണ്ടിയിരിക്കുന്നു.

October 12, 2008 at 2:03 AM  

""കൂരയും കിടപ്പാടവുമില്ലാത്ത ദരിദ്ര നാരായണന്മാര്ക്ക് ഭക്ഷണവും തലയ്ക്കു മുകളിലൊരു കൂരയും നല്കിയതോ? അവരെ തൊഴിലഭ്യസിപ്പിച്ചതൊ? അതോ അവരുടെ മക്കള്ക്ക് വിദ്യാഭ്യാസം നല്കിയതോ? സമൂഹം വെറുത്തു മാറ്റിനിര്ത്തിയ കുഷ്ടരോഗികള്ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു അവര്ക്കു ചികിത്സയും സാന്ത്വനവും നല്കിയതോ? ചിലരെ സംബന്ധിച്ചിടത്തോളം ഇതെല്ലാം ഗുരുതരമായ തെറ്റുകളാണ്.""
ആ പേരും പറഞ്ഞ്‌ എത്ര ലക്ഷം ഡോളർ പിടുങ്ങി എന്നുകൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു.പിന്നെ അഫ്ഗാനിസ്താനിലും പാക്കിസ്താനിലും ഇതിലും പാവപെട്ടവർ ഉണ്ടല്ലോ.അവിടെ എന്തേ കടക്കാത്തേ??

October 12, 2008 at 6:51 AM  

ജോക്കര്‍: ഇന്നല്ലെങ്ങില്‍ നാളെ ജനങ്ങള്‍ സത്യം മനസിലാക്കുകയും ഇക്കൂട്ടര്‍ക്ക് തങ്ങളുടെ ചെയ്തികളില്‍ പശ്ചാത്തപിക്കുകയും ചെയ്യേണ്ടിവരും.

അനില്‍: സര്‍വബഹുമാനത്തോടും കൂടെ പറയട്ടെ, അറിവില്ലായ്മ മറ്റുള്ളവരെ കുറ്റം പറയാനുള്ള ആയുധമാക്കരുത്. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്നാരു പറഞ്ഞു? ഇന്ത്യയിലെ പോലെ പരസ്യമായിട്ടല്ലെങ്ങില്‍ പോലും വളരെ അധികം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവിടെയും നടക്കുന്നുണ്ട്.

ഇതും കൂടി പറയട്ടെ, ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന ഇന്ത്യക്കാരായ ക്രിസ്ത്യാനികള്‍ ഇന്ത്യയിലല്ലാതെ അഫ്ഗാനിലാണോ ആദ്യം പോവുക?

പിന്നെ, ഡോളറിന്‍റെ കാര്യം, സുഹൃത്തേ, നിങ്ങള്‍ക്ക് അത് തെളിയിക്കാനാവുമോ? വെറുതെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതില്‍ കാര്യമില്ല. പിന്നെ ഈ പ്രവര്ത്തനങ്ങള്‍ക്കെല്ലാം പണത്തെക്കാളുപരി അത് ചെയ്യാനുള്ള മനസാണ് ആവശ്യം. കോടിക്കണക്കിനു രൂപ കയ്യിലുള്ള അനേകം സംഘടനകള് ഇവിടെയുണ്ടായിട്ടും ജീവകാരുണ്യസഹായം ആവശ്യമുള്ള കോടിക്കണക്കിനു ജനങ്ങള്‍ ഇനിയും ബാക്കിയായത് അതുകൊണ്ടാണല്ലോ.

October 14, 2008 at 11:37 AM  

Post a Comment

<< Home