ഓര്‍മപ്പുസ്തകം
Thursday, May 15, 2008
മഴ തന്നെ മഴ
പാലക്കാട് നിന്നു കഞ്ചിക്കോട്ടേക്ക് താമസം മാറി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മഴ തുടങ്ങി. മഴയെന്നു വച്ചാല്‍ പെരുമഴ. തുള്ളിക്കൊരു കുടം എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അത് പോലുള്ള മഴ ആ പ്രദേശത്ത് പെയ്യുന്നത്. കാലത്തു തുടങ്ങിയാല്‍ ഇടതടവില്ലാതെ ദിവസം മുഴുവനും മഴ തന്നെ മഴ.കിഴക്കന്‍ കാറ്റിന്‍റെ ശക്തി കുടയെ തലകീഴായി മറിക്കാന്‍ തുടങ്ങിയപ്പോള്‍ മഴ നനയുകയെന്നത് ഞങ്ങളുടെ സ്ഥിരം പ്രശ്നമായി മാറി. ഞാനത് ആസ്വദിച്ചിരുന്നുവെന്നാലും അമ്മക്ക് അതൊരു പ്രശ്നമായിരുന്നു. മഴ നനഞ്ഞു ബസ്റ്റോപ്പിലെത്തി ബസ്സ് കയറി ഓഫീസിലെത്തുംപോഴേക്കും ആകെ മടുത്തു പോകും അമ്മ. ഇതിനൊരു പോംവഴി ആയിട്ടാണ് ഞങ്ങള്‍ രണ്ടു പേരും റൈന്‍ കോട്ടിലേക്ക് കൂട് മാറിയത്. ഞാനും അമ്മയും ഓരോ റൈന്‍ കോട്ട് വാങ്ങി. കഴുത്ത് മുതല്‍ ഉപ്പൂറ്റി വരെ നീണ്ടു കിടക്കുന്ന ഒരു ഒറ്റക്കുപ്പായം പോലുള്ള റൈന്‍ കോട്ട്. അതും ധരിച്ചു ഞാനും അമ്മയും ബസ്റ്റോപ്പിലേക്കുള്ള മൂന്നര കിലോമീറ്റര്‍ നടന്നു പോകുന്ന കാഴ്ച അന്നാട്ടുകാര്‍ ഒരു തരം വിസ്മയത്തോടെ നോക്കി നില്‍ക്കാറുണ്ട്. ദാസനും വിജയനും വിദേശത്തു പോയ സീന്‍ അവര്‍ക്ക് ഓര്‍മ വന്നു കാണണം.
posted by Traveller at 9:41 AM
0 Comments:
Post a Comment
<< Home