ഓര്‍മപ്പുസ്തകം
Monday, May 12, 2008
എന്‍റെ ഓര്‍മപ്പുസ്തകം യാത്രകളുടേതാണ്... ജീവിതം തന്നെ ഒരു യാത്രയാണെന്ന് പലരും പറയാറുണ്ട് , പക്ഷെ അതുവരെ കണ്ടിട്ടില്ലാത്ത സ്ഥലങ്ങളും, അറിഞ്ഞിട്ടില്ലാത്ത അനുഭവങ്ങളും സ്വന്തമാക്കി, പ്രശാന്തസുന്ദരമായ നാട്ടിന്‍പുറങ്ങളിലൂടെയും, തിരക്കൊഴിയാത്ത നഗരങ്ങളിലൂടെയും യാത്ര ചെയ്യുന്നവനേ യഥാര്‍ത്ഥത്തില് ജീവിക്കുന്നുള്ളു എന്നാണെനിക്കു തോന്നിയിട്ടുള്ളത്.
യാത്രകളോടുള്ള പ്രണയം എന്നാണ് തുടങ്ങിയത് എന്നറിയില്ല... ഗ്രാമന്തരീക്ഷത്തിലുള്ള എന്‍റെ വീട്ടില്‍ നിന്നും നഗരത്തിലെ കോളേജിലേക്കുള്ള യാത്ര ആയിരുന്നിരിക്കണം ഞാന്‍ ആദ്യമായി ആസ്വദിച്ചു നടത്തിയ യാത്ര... എത്തുവാനുള്ള ലക്ഷൃത്തില്‍ ലഭിക്കുവാനുള്ള അനുഭവങ്ങളെ കുറിച്ചുള്ള പ്രതീക്ഷകള്‍ യാത്രയെ അനിര്‍വചനീയമായ അനുഭൂതിയാക്കി മാറ്റുമെന്നുള്ളത്തിനു അത് ഒരു നേര്‍സാക്ഷൃം.
പിന്നീട് മഹാനഗരത്തിലേക്ക്... ഇവിടെ വച്ചാണ് ഞാന്‍ യാത്രകളുടെ മനോഹാരിത തിരിച്ചറിയുന്നത്. യാത്രയില്‍ കൂടെ കൂടാന്‍ സമതാല്പര്യങ്ങളുള്ള കുറച്ചു കൂട്ടുകാര്‍ ഇവിടെ ഉണ്ടായിരുന്നു. അവര്‍ക്കൊപ്പം ഞാന്‍ ഇന്നും യാത്ര തുടരുന്നു.

posted by Traveller at 8:59 AM
0 Comments:
Post a Comment
<< Home